fbpx
അന്തർദേശീയം ഇന്ത്യ കേരളം

വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

യു. എ. ഇ.യിൽ അന്തരിച്ച തോമസ് വർഗ്ഗീസ് (57) (തൃശൂർ) അബ്ദുൾ റസാഖ്(50) (മലപ്പുറം) മനു എബ്രഹാം (27)(ആലപ്പുഴ) വിഷ്ണു രാജ്(26) (കൊല്ലം) എന്നിവരുടെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8 മണിക്ക് ( 1/4/2020) എത്തിച്ചേർന്നു.

ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ വിമാനങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കാർഗോ എയർലൈൻസ് വഴിയാണ് മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചതെന്ന്
നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

പരേതരുടെ ബന്ധുക്കളെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വരുന്നതിനും വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലുടനീളം ഈ സൗജന്യ സേവനം 24 മണിക്കൂറും ലഭ്യമാണ്.

error: Content is protected !!