fbpx
അന്തർദേശീയം

ദുരന്തങ്ങൾ മാറാതെ അമേരിക്കയും യു.കെ യും; 24 മണിക്കൂറിനുള്ളില്‍ നടന്നത് രാജ്യങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവുമധികം മരണം

കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 213000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ആറ് ാഴ്ച പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

യു.കെയില്‍ 563 പേര്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ദുഖകരമായ ദിനം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസത്തെ വിശേഷിപ്പിച്ചത്. സ്‌പെയിനില്‍ 864 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 47000 കടന്നു. 933000 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 193000 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

error: Content is protected !!