fbpx
ദുബായ്

കോവിഡ് -19 ; ലോകത്തിലെ ഹീറോസിനെ സല്യൂട്ട് ചെയ്തു കൊണ്ട് ബുർജ് ഖലീഫ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ബുധനാഴ്ച രാത്രി കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സമൂഹത്തെ സേവിക്കുന്ന ലോകത്തിലെ നായകന്മാർക്ക് ബഹുമാനസൂചകമായി സല്യൂട്ട് ചെയ്തു

“ഞങ്ങളുടെ കമ്മ്യൂണിറ്റി ഹീറോകൾക്ക് നന്ദി,” എന്നാണ് ബുർജ് ഖലീഫ ടവറിന്റെ മുൻവശത്ത് ലോകത്തിലെ ഏറ്റവും വലിയ എൽഇഡി സ്ക്രീനിലൂടെ അറിയിച്ചത്

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ആദ്യം പ്രതികരിച്ചവർ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, ആരോഗ്യ-സുരക്ഷാ യൂണിറ്റുകൾ, പോലീസ് സേന, ചെക്കിംഗ് യൂണിറ്റുകൾ, സിവിൽ ഡിഫൻസ്, ശുചിത്വ സംഘങ്ങൾ, ഗതാഗത യൂണിറ്റുകൾ, ഫീൽഡ് റിപ്പോർട്ടർമാർ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് സന്ദേശത്തിലൂടെ നന്ദി പറഞ്ഞു.

“ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവർക്കും #THANKYOUHEROES” എന്ന സന്ദേശത്തോടെ എമാറിന്റെ പ്രത്യേക ഷോ അവസാനിച്ചത്

error: Content is protected !!