fbpx
ദുബായ്

എമിറേറ്റ്സിന് ഏപ്രിൽ 6 മുതൽ മുതൽ  പാസഞ്ചർ ഫ്ലൈറ്റുകൾ പുനരാംഭിക്കാൻ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചു.

എമിറേറ്റ്സിന് ഏപ്രിൽ 6 മുതൽ മുതൽ  പാസഞ്ചർ ഫ്ലൈറ്റുകൾ പുനരാംഭിക്കാൻ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചു.ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യാഴാഴ്ച ട്വീറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

പരിമിതമായ സർവീസുകൾ മാത്രമേ ആദ്യം ഓപ്പറേറ്റ് ചെയ്യൂ. അത്യാവശ്യമുള്ള ആളുകൾക്ക് അവരവരുടെ നാടുകളിലേക്ക് പോകാൻ സൗകര്യം ഒരുക്കലാണ് ലക്‌ഷ്യം

കാലക്രമേണ, ഞങ്ങളുടെ ആളുകളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ നടപടികളുടെ ഉറപ്പ് ഉൾപ്പെടെയുള്ള യാത്രാ നടപടികളും പ്രവർത്തന നിയന്ത്രണങ്ങളും അനുസരിച്ച് ക്രമേണ യാത്രക്കാരുടെ സേവനങ്ങൾ പുനരാരംഭിക്കാൻ എമിറേറ്റ്സ് ആഗ്രഹിക്കുന്നു. അവരുടെ സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയായിരിക്കും, ”ഷെയ്ഖ് സയീദ് ട്വിറ്ററിൽ പറഞ്ഞു.

 

വ്യാപാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ എമിറേറ്റ്സ് സ്കൈ കാർഗോ ഈ വിമാനങ്ങൾ ഉപയോഗിക്കുമെന്നുകൂടി ട്വീറ്റിൽ കൂട്ടിച്ചേർത്തു.

error: Content is protected !!