fbpx
അന്തർദേശീയം ഇന്ത്യ കേരളം ദേശീയം

ലോക്ക്ഡൗണിനുശേഷം ഇന്ത്യ സാധാരണഗതിയിലേക്ക് മടങ്ങുമ്പോൾ സുരക്ഷാകാര്യങ്ങൾക്ക് പദ്ധതി തയാറാക്കണം ; പ്രധാനമന്ത്രി

21 ദിവസത്തെ ലോക്ക്ഡൗണിനുശേഷം രാജ്യം സാധാരണഗതിയിലേക്ക് മടങ്ങുമ്പോൾ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണം. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവായ പദ്ധതിയാണ് തയാറാക്കേണ്ടത്. നേരത്തേ ഉള്ളതുപോലെ പ്രവർത്തിക്കാനാകില്ല. ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!