fbpx
അന്തർദേശീയം ഇന്ത്യ കേരളം ദുബായ്

ഏപ്രിൽ 6 മുതൽ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എമിറേറ്റ്സ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ ശ്രമം തുടങ്ങി

ഏപ്രിൽ 6 മുതൽ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എമിറേറ്റ്സ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ ശ്രമം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഇതനുസരിച്ച് തിരുവനന്തപുരത്തേക്ക്  EK 520 ദുബായിൽ നിന്ന് വൈകിട്ട് 5 .15 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരുവനന്തപുരത്തെത്തും.

കൊച്ചിയിലേക്ക്  ഏപ്രിൽ 5 ന്  EK 530  വെളുപ്പിന് 3 .20 ന് ദുബായിൽ നിന്ന്  പുറപ്പെട്ട് രാവിലെ 9 മണിക്ക് കൊച്ചിയിൽ എത്തും

തിരികെയുള്ള ഫ്ലൈറ്റുകളിൽ കാർഗോ മാത്രമേ കൊണ്ട് വരികയുള്ളു. ദുബായിൽ നിന്ന് പുറത്തേക്ക് പോകുന്ന ഫ്ലൈറ്റുകളിൽ യാത്രക്കാരെയും കാർഗോയും കൊണ്ട് പോകാൻ എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ മുബൈ , ഡൽഹി , ഹൈദരാബാദ്, ബാംഗ്ലൂർ , ചെന്നൈ, ലണ്ടൻ, കെയ്‌റോ, ധാക്ക എന്നിവിടങ്ങളിലേക്കും എമിറേറ്റ്സ് ഏപ്രിൽ 30 വരെ സർവീസ് നടത്തുന്നതായി അറിയിച്ചിട്ടുണ്ട്.

error: Content is protected !!