fbpx
ഇന്ത്യ

ലോക്ക്ഡൗണ്‍ സമയത്ത് രാമനവമി ആഘോഷത്തില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍

ഹൈദരാബാദ്: കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍. നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തത്. ഇതുവരെ 127 പേര്‍ക്കാണ് തെലങ്കാനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്

error: Content is protected !!