fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം ദുബായ് ദേശീയം യാത്ര

യുഎ ഇ യിൽ നിന്ന് അവരവരുടെ നാട്ടിലേക്ക് അടിയന്തിരമായി പോകണമെന്നുള്ളവർക്ക് അതാത് എംബസ്സികളുമായി ബന്ധപ്പെടാം

താമസക്കാരും സന്ദർശകരും ആയി യുഎ ഇ യിൽ കഴിയുന്ന വിദേശികൾക്ക് അടിയന്തരമായി അവരവരുടെ നാടുകളിലേക്ക് പോകണമെങ്കിൽ , നിലവിലെ സാഹചര്യത്തിൽ അതാത് എംബസ്സികളെ ബന്ധപ്പെടുകയാണ് നല്ലതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ റെഗുലർ ഫ്ലൈറ്റുകൾ സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിൽ അടിയന്തിര സ്വഭാവമുള്ള യാത്രക്കാരുടെ കാര്യം മാത്രം പരിഗണിച്ചുകൊണ്ട് സർവീസുകൾ നടത്താൻ നോക്കുന്പോൾ അതാത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും യാത്രക്കാരെ തെരഞ്ഞെടുത്ത് കൊണ്ടുപോകുക. ഫ്ലൈറ്റുകൾ മുന്നോട്ടുവന്നാൽ തന്നെ ടിക്കറ്റ് നിരക്കുകൾ അടക്കമുള്ള കാര്യങ്ങൾ എംബസ്സികളും കോൺസുലേറ്റുകളും പരിഗണിച്ച ശേഷമായിരിക്കും അതാതു രാജ്യങ്ങളിലെ ലാൻഡിംഗ് പെർമിറ്റിന് വേണ്ടി നീക്കങ്ങൾ നടത്തുക. അത്തരത്തിൽ ഒരു ഏകോപന സംവിധാനം ഉണ്ടാകാനാണ് അധികൃതർ ഇക്കാര്യത്തിൽ ഒരു ആധികാരിക സ്വഭാവം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് . അടിയന്തിര കാലഘട്ടങ്ങളിൽ യാത്ര ചെയ്യാൻ തക്ക വ്യക്തിപരമായ സാഹചര്യങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങൾ പരിഗണിക്കും. യുഎ ഇ യിലെ ബന്ധപ്പെട്ട അതോറിറ്റി ഇക്കാര്യത്തിൽ നൽകിയിട്ടുള്ള മാർഗ നിർദേശങ്ങളും പരിഗണിച്ചായിരിക്കും യാത്രക്കാരെ പരിഗണിക്കുക .

കടപ്പാട് ഗൾഫ് ന്യൂസ്

error: Content is protected !!