fbpx
ആരോഗ്യം ദുബായ്

പുതിയ 3 ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് സെന്ററുകൾ ദുബായിൽ ഉടൻ തുറക്കും

ദുബായ് നിവാസികളുടെ പ്രയോജനത്തിനായി കോവിഡ് -19 പരിശോധനയ്ക്കായി മൂന്ന് പുതിയ ഡ്രൈവ് ത്രൂ സെന്ററുകൾ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഉടൻ ആരംഭിക്കും.

മൂക്കിൽ നിന്ന് സ്വാബ് എടുത്ത് അഞ്ച് മിനിട്ടിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് സെന്ററുകൾ ഉടൻ തുറക്കുമെന്ന് ഡി‌എ‌ച്ച്‌എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ക്വാട്ടാമി പറഞ്ഞു.

അൽ ഫുത്തൈം ഹെൽത്ത് തുറന്ന  6  ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകൾക്ക് പുറമേയാണ് ഈ കേന്ദ്രങ്ങൾ.

ഇതിനിടയിൽ  അൽ ഫുത്തൈം ഹെൽത്ത് ആരംഭിച്ച 370 ദിർഹത്തിന്റെ കോവിഡ് -19 പരിശോധന അർഹതപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്കും ചെയ്യാൻ തിരുമാനമായിട്ടുണ്ട്. കോവിഡ് ടെസ്റ്റിന്റെ കോസ്റ്റ് പ്രൈസാണ് 370 ദിർഹം എന്നത്. ഇതിൽ അധിക ചാർജായി ഒന്നും തന്നെ ഈടാക്കുന്നില്ലെന്ന് അൽ ഫുത്തൈം അറിയിച്ചു. ഇതിലൂടെ 20,000 അൽ ഫത്തൈം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി സ്ക്രീനിംഗ് നടത്തും.

error: Content is protected !!