fbpx
അബൂദാബി ആരോഗ്യം

കൊറോണ വൈറസ് പ്രതിരോധം: രാജ്യത്തെ ആരോഗ്യ പ്രവർത്തകർ പണിയെടുക്കുന്നത്  15 മണിക്കൂറിലധികം 

രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും, കൃത്യമായിട്ടുള്ള സാമൂഹിക അകലം പാലിക്കണമെന്നും കർശനമായ നിർദ്ദേശമുണ്ട്. ഈ മഹാവ്യാധിയെ പ്രതിരോധിക്കുന്നതിനായി സർക്കാരും, ആരോഗ്യ പ്രവർത്തകരും അതിതീവ്രമായി പരിശ്രമിക്കുകയാണ്. പതിനഞ്ചു മണിക്കൂറിലധികമാണ് പലരും ജോലി ചെയ്യുന്നത്. രാജ്യത്ത് നിലവിൽ 1264 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9 പേർ രോഗബാധ മൂലം മരണപ്പെട്ടു.108 പേർ രോഗമുക്തരായി.

error: Content is protected !!