അബൂദാബി ആരോഗ്യം

യുഎ ഇ യിൽ ദേശീയ സ്റ്റെറിലൈസേഷൻ പ്രക്രിയ തുടരാൻ ഉത്തരവ്

ഇപ്പോൾ നടന്നു വരുന്ന ദേശീയ സ്റ്റെറിലൈസേഷൻ പദ്ധതി ഏപ്രിൽ 4 ശനിയാഴ്ച ( ഇന്ന് ) അവസാനിക്കാനിരിക്കെ , ഇന്ന് വെളുപ്പിന് യുഎ ഇ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കൈക്കൊണ്ട സംയുക്ത തീരുമാനം അനുസരിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരാൻ ധാരണയായി. രാത്രി 8 മുതൽ രാവിലെ 6 വരെ തന്നെയാണ് ഇത് നടക്കുക.

അണുനശീകരണ പ്രക്രിയക്ക് ഓരോ എമിറേറ്റിലും വേണ്ടതുപോലെ ക്രമീകരണങ്ങൾ ചെയ്യും. യാത്രാവിലക്കും തുടരും. എന്നാൽ അത്യാവശ്യത്തിന് പുറത്തിറങ്ങാൻ കഴിയും. വിസിറ്റിംഗ് കാർഡുകൾ , എമിറേറ്റ്സ് ഐഡി എന്നിവ അത്‌ ബോധ്യപ്പെടുത്താൻ കാണിക്കേണ്ടി വരും.

WHO നൽകുന്ന നിർദേശം അനുസരിച്ചാണ് അണുനശീകരണം തുടരുന്നത്. എന്ന് വരെ ഇതുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധ നടപടികൾ യുഎ ഇ ശക്തമായി മുന്നോട്ടു നീക്കുന്നതിന്റെ ഭാഗമാണ് അണുവിമുക്ത നടപടി തുടരുന്നത്.

error: Content is protected !!