fbpx
ഇന്ത്യ കേരളം ദുബായ്

ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായിൽ കുടുങ്ങിയ ബിജിമോൾക്ക് താങ്ങായി ഇ​ന്ത്യ​ൻ കോ​ൺ​സുലേറ്റ്

പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായിൽ കുടുങ്ങിയ എറണാകുളം കളമശ്ശേരി വ​ട​ക്കേ​പ്പു​റം ക​ല്ല​ങ്ങാ​ട്ടു വീ​ട്ടി​ൽ ബി​ജി​യു​ടെ തു​ട​ർ​ചെ​ല​വു​ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സുലേറ്റിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.നോ​ർ​ക്ക​യു​ടെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ​ കോ​ൺ​സു​ലേ​റ്റ്​ ഇ​ട​പെ​ട്ട​ത്.

ബിജിമോളുടെ കണ്ണീരിൽ കുതിർന്ന കഥ മാധ്യമങ്ങളെ ലോകത്തെ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻ നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പ്രശ്നത്തിൽ ഇടപെടുകയും ബിജിമോൾക്ക് സംരക്ഷണം ഉറപ്പാക്കുകയുേമായിരുന്നു.
നോർക്ക പ്രതിനിധികളായി അൻപോടു യുഎഇ പ്രവർത്തകരായ ബദ്റുദ്ദീൻ പാണക്കാട്ടും ബിന്ദു നായരും ബിജിമോളെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകൻ പ്രവീണും ബിജി മോളെ ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്തു

error: Content is protected !!