ഇന്ത്യ കേരളം

ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടു ; ലോക് ഡൗണിൽ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം കൊച്ചിയിൽ നിന്ന് പാരീസിലേക്ക് പറന്നു

ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ ന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ആണ് രാവിലെ 8 മണിക് ഇവർ പാരീസിലേക്ക് പോയത്.

ആയുർവേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയവർ ആണ് മിക്കവരും. മാർച്ച്‌ 11നാണ് സംഘം കേരളത്തിൽ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും വന്നതോടെ വിവിധ ഇടങ്ങളിലായി ഇവര്‍ അകപ്പെട്ടുപോയി.

error: Content is protected !!