അന്തർദേശീയം

കോവിഡില്‍ വീണടിഞ്ഞ് അമേരിക്കന്‍ തൊഴില്‍ മേഖല, തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത് 60 ലക്ഷത്തിലേറെ പേര്‍!

ന്യൂയോര്‍ക്ക്: കോവിഡ്-19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ തകര്‍ച്ചയില്‍. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ആഴ്ച 33 ലക്ഷം അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28 ന് അവസാനിച്ച തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്. ഇതിനു മുമ്പത്തെ ആഴ്ചയില്‍ ഇത് 24000 ആയിരുന്നു.

error: Content is protected !!