fbpx
ദുബായ്

കൊറോണ വൈറസിനെക്കുറിച്ച്‌ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് ദുബായ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

കോവിഡ് -19 നെകുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഭയം ഉളവാക്കുന്ന തരത്തിൽ വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ദുബായ് പോലീസ് ഒരു ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തു.

ഇയാൾ പ്രചരിപ്പിച്ച വീഡിയോ ടിക് ടോക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വൈറലാവുകയും ചെയ്തു.

കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് സൈബർ-ക്രൈം ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 198 പ്രകാരം പോലീസ് മുന്നറിയിപ്പ് നൽകി.

error: Content is protected !!