fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 241 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു , ഒരു മരണവും റിപ്പോർട്ട് ചെയ്തു

യുഎഇ യിൽ ഇന്ന് 241 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 53 കാരനായ അറബ് പൗരന്റെ മരണമാണ് ഇന്ന് രേഖപ്പെടുത്തിയത് 

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 1505 ആണ്.

ഇന്ന് സ്ഥിരീകരിച്ച മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 10 പേർ മരണപ്പെട്ടിട്ടുണ്ട്,

ഇന്നത്തെ കണക്കനുസരിച്ച് 17 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 125 ആയി.

error: Content is protected !!