fbpx
അന്തർദേശീയം ഇന്ത്യ

സംഭവനയ്ക്കും ആഹാരത്തിനും പുറമെ തന്റെ ഓഫീസ് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി വിട്ടു നല്‍കി ഷാരൂഖ് ഖാന്‍

മുംബൈ: നഗരത്തിലുള്ള തന്റെ ഓഫീസ് കെട്ടിടം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി നാലു നില ഓഫീസ് കെട്ടിടമാണ് വിട്ടു നല്‍കുകയെന്ന് ഷാരൂഖും ഭാര്യ ഗൗരിയും അറിയിച്ചു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ക്വാറന്റൈന്‍ സൗകര്യമാണ് ഇവിടെയൊരുക്കുകയെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നെന്ന് ഷാരൂഖ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ദിവസവും 5000 കുടുംബത്തിനുള്ള ഭക്ഷണമാണ് ഷാരൂഖിൻറെ മീര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കുന്നത്. ആശുപത്രികളിലേക്കും ഭക്ഷണമെത്തിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ട്. ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന 2500 ദിവസക്കൂലിക്കാര്‍ക്കും ഇവർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!