അജ്‌മാൻ ആരോഗ്യം

ബ്രഡ് ഉണ്ടാക്കാനുള്ള മാവിൽ തുപ്പി; അജ്മാനിൽ ബേക്കറി തൊഴിലാളി അറസ്റ്റിൽ

ബ്രഡ് ഉണ്ടാക്കാനുള്ള മാവിൽ തുപ്പിയതിനെ തുടർന്ന് അജ്മാനിൽ ഉള്ള ഏഷ്യക്കാരനായ ബേക്കറി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മാൻ പോലീസും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനപ്പൂർവ്വം കൃത്യം ചെയ്തതായി തെളിഞ്ഞത്.

ബേക്കറിയിൽ വന്ന ഉപഭോക്താവാണ് ആണ് ഈ കൃത്യം വീഡിയോയിൽ പകർത്തി മുനിസിപ്പാലിറ്റിക്ക് പരാതി നൽകിയത്. തൊഴിലാളിയുടെ മാനസികാരോഗ്യ അവസ്ഥ പരിശോധിച്ചതിനുശേഷം നിയമനടപടികളിലേക്ക് കടക്കും എന്നാണ് ഔദ്യോഗിക ഭാഷ്യം. ശുചിത്വം പാലിക്കാത്തതിനാൽ മുനിസിപ്പാലിറ്റി ബേക്കറി അടച്ചുപൂട്ടി.

error: Content is protected !!