അബൂദാബി ആരോഗ്യം

കോറോണവൈറസ് ; വീട്ടിൽ ക്വാറന്റീൽ കഴിയുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎഇയിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ

വീട്ടിൽ ക്വാറന്റീൽ കഴിയുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎഇയിൽ പ്രത്യേക ആപ്ലിക്കേഷൻ. നിയമം ലംഘിക്കുന്നവരെക്കുറിച്ചു വിവരം ലഭ്യമാക്കാൻ സ്റ്റേ ഹോം എന്നു പേരിട്ട ആപ്ലിക്കേഷനിലൂടെ സാധിക്കും. അബുദാബി ആരോഗ്യവകുപ്പാണു നൂതന ആശയത്തിനു ചുക്കാൻ പിടിക്കുന്നത്. നിയമം പാലിച്ച് സ്വന്തം സുരക്ഷിതത്വത്തിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ സഹകരിക്കണമെന്നും അഭ്യർഥിച്ചു.

വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിനു (ഹോം ക്വാറന്റീൻ) ‍നിർദേശം ലഭിച്ചവർക്ക് ആരോഗ്യവിഭാഗം യുസർനെയിമും പാസ് വേഡും നൽകും. ഇതുപയോഗിച്ച് ആപ്പിൽ പ്രവേശിക്കുന്നതോടെ വ്യക്തിയുടെ ഓരോ ചലനവും ഭൂപടവും അപ്പോൾ ആരോഗ്യവിഭാഗത്തിനു അറിയാനാകും. ഇതിലൂടെ എവിടെയൊക്കെയാണു വ്യക്തി സഞ്ചരിച്ചതെന്നു കണ്ടുപിടിക്കാനാകും. ഹോം സ്റ്റേ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ, ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ‍ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിരീക്ഷണത്തിലുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിനൊപ്പം യഥാസമയം നിർദേശം നൽകാനും ഇതുവഴി സാധിക്കും.

error: Content is protected !!