ഇന്ത്യ

ദുബായില്‍ നിന്നെത്തിയ കോവിഡ് ബാധിച്ചയാൾ സദ്യ നടത്തിയത് 1500പേര്‍ക്ക്

മധ്യപ്രദേശില്‍ ദുബായില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിക്കുള്‍പ്പെടെ 11 ബന്ധുക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊറിന ജില്ലയിലാണ് സംഭവം.

കഴിഞ്ഞ മാസം ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇദ്ദേഹം മരിച്ചുപോയ അമ്മയുടെ സ്മരണാര്‍ത്ഥം 1500 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലം കൊവിഡ് വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ആവാതിരിക്കാന്‍ വേണ്ടി അധികൃതര്‍ കോളനി സീല്‍ ചെയ്തിട്ടുണ്ട്.

error: Content is protected !!