ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 8 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു, നാലുപേര്‍ നിസാമുദ്ദീനില്‍നിന്ന് വന്നവര്‍ #Breakingnews

കേരളത്തിൽ ഇന്ന് ഞായറാഴ്ച എട്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ നാലുപേര്‍ നിസാമുദ്ദീനില്‍നിന്ന് വന്നവവരാണ്.

ഇത് വരെ  314 പേര്‍ക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് . നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്, ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

error: Content is protected !!