അബൂദാബി ആരോഗ്യം ദുബായ്

യുഎഇ യിൽ ഇന്ന് 294 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

യുഎഇ യിൽ ഇന്ന് 294 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 1798 ആണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച 294 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് 

ഇന്നത്തെ കണക്കനുസരിച്ച്  പുതിയ 19 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 144 ആയി.

error: Content is protected !!