അന്തർദേശീയം ആരോഗ്യം

‘പണി പാളിയെന്ന് തോന്നുന്നു,എന്ത് ചെയ്യണമെന്നറിയില്ല’ സൗദിയില്‍ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ച മലപ്പുറം സ്വദേശിയുടെ ശബ്ദസന്ദേശത്തിലെ വാക്കുകൾ

സൗദിയില്‍ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാന്റെ ശബ്ദസന്ദേശത്തിൽ പറഞ്ഞ വാക്കുൾ കേൾക്കൂ ..
രോഗവിവരം അറിയിച്ചുകൊണ്ട് മരണത്തിന് മുമ്പായി സുഹൃത്തിനയച്ച സന്ദേശമാണിത്.

പണിപാളിയെന്നാണ് തോന്നുന്നത്. കുറേദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്, സഫമഖയില്‍ കാണിച്ചു. ഒരാഴ്ചത്തെ മരുന്നുകുടിച്ചു. രക്തവും മൂത്രവും പരിശോധിച്ചു. പിന്നെ ശിഫ അല്‍ ജസീറയിലും കാണിച്ചു.അവിടെന്നെഴുതിയ ഒരാഴ്ചത്തെ മരുന്നും കുടിച്ചു. അവിടുന്ന് എക്‌സറേ ഒക്കെ എടുത്തിരുന്നു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല. രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല. ഒരുപിടുത്തവം കിട്ടുന്നില്ല’ സഫ് വാന്റെ സന്ദേശത്തില്‍ പറയുന്നു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് റിയാദിലെ ജര്‍മന്‍ ആശുപത്രിയില്‍ വെച്ച് സഫ്‌വാന്‍ മരിച്ചത്. അഞ്ചു ദിവസത്തോളം സഫ്‌വാന്‍ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ രക്തം പരിശോധിച്ചപ്പോള്‍ കൊറോണ പോസിറ്റീവ് കണ്ടെത്തുകയുമുണ്ടായി. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങളുള്ള സഫ്‌വാന്റെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ച്ച് എട്ടിന് ഭാര്യ ഖമറുന്നീസ് സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയിരുന്നു. ഇവരിപ്പോള്‍ നിരീക്ഷണത്തിലാണ്. പരേതരായ മുഹമ്മദ് -ഫാത്തിമ ദമ്പതിമാരുടെ മകനാണ്.

error: Content is protected !!