ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് 19: വായുവിലൂടെ പകരില്ലെന്ന് ഐ. സി. എം. ആർ 

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കോവിഡ് വൈറസ് വായുവിലൂടെ പകരില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. വൈറസ് ബാധ വായുവിലൂടെ പകരുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ലെന്നും  ഐ.സി.എം.ആറിലെ മുതിർന്ന ശാസ്ത്രജ്ഞനായ  ഡോ.രാമൻ ഗംഗഖേദ്കർ അറിയിച്ചു. രോഗബാധയുള്ള വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന ശ്രവങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. നേരത്തെ കോവിഡ് 19 വായുവിലൂടെ പകരുന്ന അസുഖമാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

error: Content is protected !!