ഷാർജ

ഷാർജയിൽ കെട്ടിടവാടക പിരിക്കുന്നതിൽ കാലതാമസം വരുത്തണമെന്ന് ഗവൺമെന്റ് കെട്ടിടഉടമകളോട് നിർദ്ദേശിച്ചു

നിലവിലെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തെതുടർന്ന് ഷാർജയിൽ റെസിഡൻഷ്യൽ താമസക്കാരും കൊമേർഷ്യൽ ഇടപാടുകാരും തങ്ങളുടെ കെട്ടിടവാടക നൽകുന്നതിന് സാവകാശം നൽകണമെന്ന് ഷാർജ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻ ഇൻഡസ്ട്രി കെട്ടിട ഉടമകളോട് അഭ്യർത്ഥിച്ചു. നേരത്തെ ദുബായിലും അബുദാബിയിലും വാടകയുടെ പേരിൽ കെട്ടിടം ഒഴിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഷാർജയിലും താമസക്കാർക്ക് അനുകൂലമായിട്ടുള്ള ഒരു സാവകാശ നിയമത്തെകുറിച്ച് ഗവണ്മെന്റ് ആലോചിക്കുന്നത്. എത്ര കാലത്തേക്കുള്ള വാടക സാവകാശമാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഇതുമായുള്ള ബന്ധപ്പെട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല

error: Content is protected !!