fbpx
അന്തർദേശീയം ആരോഗ്യം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്തു ദിവസം മുമ്പ് കോവിഡ് 19 ബാധിതനായ ജോണ്‍സനെ കഴിഞ്ഞ ദിവസമാണ് ആസ്പത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്‍ രോഗബാധിതനായ അന്നുതന്നെ രോഗമുണ്ടെന്ന് വെളിപ്പെടുത്തിയ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ നില അതേസമയം തൃപ്തികരമാണ്.ഹന്നോക്ക് സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

error: Content is protected !!