അന്തർദേശീയം ഇന്ത്യ കേരളം

കൊവിഡ് രോഗം ബാധിച്ച് കണ്ണൂർ ഇരിട്ടി സ്വദേശി ലണ്ടനിൽ മരിച്ചു.

കൊവിഡ് രോഗം ബാധിച്ച് ലണ്ടനിൽ മലയാളി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി സിന്‍റോ ജോർജാണ് മരിച്ചത്. 36 വയസ്സായിരുന്നു. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സിന്‍റോ ജോർജ്. എന്നാൽ ഇടയ്ക്ക് റസ്റ്റോറന്‍റിൽ പാർട്ട് ടൈമായും ജോലി ചെയ്തിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് മക്കളും ലണ്ടനിൽത്തന്നെയാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു സിന്‍റോ.

error: Content is protected !!