fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 13 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇന്ന് കേരളത്തിൽ  13  പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്

ഇതോടെ കേരളത്തിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.

152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്.

കാസര്‍ഗോഡ് 9 പേരും, മലപ്പുറം 2, കൊല്ലം 1, പത്തനം തിട്ട 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം വന്നത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം വന്നത്. മറ്റുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് വന്നവരാണ്.

error: Content is protected !!