fbpx
അബൂദാബി ആരോഗ്യം

യുഎഇ യിൽ ഇന്ന് 277 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു, ഇതോടെ യുഎഇ യിൽവൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു

യുഎഇ യിൽ ഇന്ന് 277 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു മരണവും റിപ്പോർട്ട് ചെയ്തു, ഒരു ഏഷ്യൻ പൗരന്റെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്  

ഇതോടെ യുഎഇ യിൽവൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2076 ആയി.

ഇന്നത്തെ കണക്കനുസരിച്ച് 23 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 167 ആയി.

ഇന്ന് സ്ഥിരീകരിച്ച മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 11 പേർ മരണപ്പെട്ടിട്ടുണ്ട്

error: Content is protected !!