അന്തർദേശീയം

മാസ്‌കുകള്‍ ലഭിക്കുന്നതിന് അമേരിക്ക തടസം നിൽകുന്നെന്നു കാനഡ, അമേരിക്കക്കെതിരെ ആരോപണങ്ങളുമായി സഖ്യശക്തികളും

ലോകം കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ അമേരിക്കയുടെ ഇടപെടലുകള്‍ക്കെതിരെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിമര്‍ശനം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യക്ക് ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞുവെച്ചു എന്നാണ് പ്രവിശ്യയുടെ അധികാരി ഡൗ ഫോര്‍ഡ് ആരോപിക്കുന്നത്.. കഴിഞ്ഞയാഴ്ചാണ് സംഭവം നടന്നതെന്നും ഇതൊരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഇദ്ദേഹം ഗ്ലോബല്‍ ന്യൂസിനോട് പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ പ്രവിശ്യയിലുള്ള സുരക്ഷാ സാമഗ്രികള്‍ തീരുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണ് കരുതുന്നതെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസറ്റിന്‍ ട്രൂഡോ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

error: Content is protected !!