അന്തർദേശീയം ഇന്ത്യ കേരളം

ചൈനയിൽ പുതിയ കോവിഡ്-19 കേസുകളില്ല; അപകടസാധ്യത കുറഞ്ഞുവെന്ന് കരുതുന്നില്ലെന്ന് ആരോഗ്യ കമ്മീഷന്‍

ബെയ്ജിങ്: ആഗോളതലത്തിൽ പ്രതിസന്ധിയുണ്ടാക്കിയ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ചൊവ്വാഴ്ച പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ . ജനുവരി മുതൽ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിശോധിക്കുമ്പോൾ ആദ്യമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം കടന്നുപോവുന്നത്.

മാര്‍ച്ച് മുതല്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. അതേസമയം കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് അപകട സാധ്യത കുറഞ്ഞു എന്നല്ല അര്‍ഥമാക്കുന്നതെന്ന് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി .

error: Content is protected !!