അന്തർദേശീയം

അമേരിക്കയോട് ആരും സഹായം ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയുമില്ലെന്ന് ഇറാന്‍

കൊവിഡ്-19 പറക്കുന്ന സാഹചര്യത്തിലും അമേരിക്കയോട് സഹായം തേടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
‘ ഈ മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കയുടെ സഹായം ഇറാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല, എന്നാല്‍ ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിന്‍വലിക്കണം,’ ഇറാന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു.

മാര്‍ച്ചില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് ആയത്തുള്ള അൽഖമനീയും പറഞ്ഞിരുന്നു. ഇറാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 3739 പേരാണ് മരിച്ചത്. 60500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു

error: Content is protected !!