fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഇന്ത്യ ഉമ്മുൽ ഖുവൈൻ കേരളം ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ നിൽക്കുന്നവർക്ക് പോസിറ്റീവ് ആയേക്കാം : മാനസിക ധൈര്യം കൈവിടരുത് 

സാമൂഹിക സന്നദ്ധ സേവന പ്രവർത്തകരും ആരോഗ്യപ്രവർത്തകരും വോളന്റിയർമാരും  മെഡിക്കൽ പ്രൊഫെഷണൽ വിഭാഗക്കാരും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഒക്കെയായി പല വിഭാഗത്തിലും പെട്ട ആളുകളിൽ  രോഗ ബാധിതരുമായുള്ള സന്പർക്കം കാരണം കോവിഡ് പോസിറ്റീവ് ആയേക്കാനുള്ള സാധ്യത കൂടുതലാണ് . കേരളത്തിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും ബ്രിട്ടനിലും യുഎ ഇ യിലും ഇറ്റലിയിലും അമേരിക്കയിലും ചൈനയിലുമെല്ലാം ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടു വരികയാണ് . നിരവധി രോഗികളെ പരിപാലിക്കാനായി ഓടിനടന്ന സാമൂഹിക പ്രവർത്തകർക്കും വോളന്റിയർമാർക്കും രോഗ ബാധ സ്ഥിരീകരിച്ച സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും കണ്മുന്നിലുണ്ട്.
സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുകയും സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ചുകൊണ്ട് ജനമധ്യത്തിൽ ഇറങ്ങി നിന്ന് പ്രവർത്തിക്കുകയും ചെയ്ത നിരവധി സുമനസ്സുകൾ ഇപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ ആശുപത്രികളിലും വെന്റിലേറ്റർ സൗകര്യങ്ങളിലും ഒക്കെയായി കഴിയുന്ന ഈ  സാഹചര്യത്തിൽ , നമ്മൾ അവർക്കു വേണ്ട ആത്മ ധൈര്യം പകർന്നുകൊടുത്തുകൊണ്ട് അവർ തുടങ്ങി വച്ച കാര്യങ്ങൾ പൂർത്തീകരിക്കാൻ മുന്നോട്ടു വരേണ്ടത്  അനിവാര്യമാണ്. വേണ്ടത്ര ബോധവൽക്കരണവും , ലോകം പകരാനും പകർത്തപ്പെടാനും ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കലും , മറ്റു ഗൗരവമായ അസുഖങ്ങൾ ഇല്ലാത്ത സാഹചര്യത്തിലൂടെ ശരീരത്തെ മുന്നോട്ട് കൊണ്ടുപോകലും ഈ സമയത്തെ അത്യാവശ്യങ്ങളാണ്.
സാമൂഹിക രംഗങ്ങളിൽ ഗ്രൗണ്ടിൽ നിന്നുകൊണ്ട് ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന സാമൂഹിക പ്രവർത്തകരും പോലീസ് ഫോഴ്‌സും ആരോഗ്യ പ്രവർത്തകരും അവരവരുടെ ആരോഗ്യം കൂടി സംരക്ഷിച്ചുകൊണ്ട് നിൽക്കേണ്ടത് ലോക മനസ്സാക്ഷിയുടെ ആവശ്യമായി വന്നിരിക്കുന്ന ഘട്ടമാണ് . എങ്കിലും ചില ഘട്ടങ്ങൾ അവരും വൈറൽ പോസിറ്റീവ് ആയി മാറുന്നെന്ന വാർത്ത വരുന്നതിനെത്തുടർന്ന് , മറ്റുള്ളവർ ഭയപ്പാടോടെ കഴിയുകയല്ല ഇപ്പോൾ വേണ്ടത് . കൂടുതൽ സുരക്ഷയുടെ മുൻ കരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് , ഭൗതിക അകലം പാലിച്ചും , മാസ്‌ക് – ഗ്ലൗസ് – ഗൗൺ -സാനിറ്റൈസർ തുടങ്ങിയവ കൃത്യമായി ഉപയോഗിച്ചും ആവശ്യമുള്ളത്ര വിശ്രമിച്ചും നല്ല ആഹാരം കഴിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിച്ചും സമൂഹത്തിൽ തുടർ ഇടപെടലുകൾ നടത്തേണ്ടതുണ്ട്.  ഇത്തരം കാര്യങ്ങൾ സെൻസേഷണൽ  ആക്കി ആവിഷ്കരിക്കുന്ന  രീതിക്ക് പകരം ഇവരുടെ പാതകൾ പിൻപറ്റി ധൈര്യമായി മുന്നോട്ടുപോകാൻ ഉതകുന്ന രീതികൾ അവലംബിക്കലാണ് ഇപ്പോൾ അഭികാമ്യം. കർമ്മ രംഗത്ത് തുടരുന്ന എല്ലാ സുമനസ്സുകൾക്കും ആശംസകൾ , അഭിവാദ്യങ്ങൾ.
error: Content is protected !!