fbpx
അബൂദാബി ഇന്ത്യ കേരളം ദുബായ്

സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പിള്ളി കോവിഡ് പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്

പ്രമുഖ ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനായ നസീർ വാടാനപ്പിള്ളിക്ക് യുഎഇയിൽ കോവിഡ് -19 ( കൊറോണ വൈറസ് ) പോസിറ്റീവ് സ്ഥിരീകരിച്ചു.കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി തൊണ്ടയിൽ അസ്വസ്ഥതകൾ കാണിച്ചിരുന്നതിനാൽ പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർബന്ധപ്രകാരം ഇദ്ദേഹം സ്വയം പരിശോധനക്ക് വിധേയനാകുകയായിരിന്നു.

എനിക്ക് സുഖമാണ് , പ്രധാന ലക്ഷണങ്ങളൊന്നും തന്നെ അനുഭവപ്പെടുന്നില്ല. യുഎഇ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഉടൻ സുഖം പ്രാപിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.” ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ യുഎഇ സർക്കാർ നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ എല്ലാ യുഎഇ നിവാസികളും വളരെ ഗൗരവമായി കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

error: Content is protected !!