fbpx
ദുബായ്

ദുബായിലെ വാട്ടർഫ്രണ്ട് മാർക്കറ്റ് ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു

മത്സ്യം, മാംസം, പഴം, പച്ചക്കറി മാർക്കറ്റുകൾ എന്നിവ റീറ്റെയിലിൽ വിൽക്കുന്ന ദൈരയിലുള്ള വാട്ടർഫ്രണ്ട് മാർക്കറ്റ് ഇന്ന് മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു.

രാവിലെ 6 മുതൽ രാത്രി 8 മണി വരേ മാത്രമേ വാട്ടർഫ്രണ്ട് മാർക്കറ്റ് പ്രവർത്തിക്കുകയുള്ളൂ.ഇവിടം 24 മണിക്കൂറും ക്ലീനിങ് നടത്താനുള്ള സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്.ഉപഭോക്താക്കൾക്കും ജീവനക്കാർക്കും തെർമൽ ക്യാമറ വഴിയുള്ള പരിശോധനക്ക് ശേഷമേ അകത്തു കടക്കാൻ അനുവദിക്കുകയുള്ളൂ. ഒരു പ്രത്യേക ടീം ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കും. എല്ലായിടത്തും സാനിറ്റൈസർ ഉണ്ടായിരിക്കും. രാത്രി 8 ന് ശേഷം ഡീപ്പ് ക്‌ളീനിംഗ് നടക്കുന്നതാണ്.

മാർക്കറ്റിനകത്ത് സാമൂഹിക അകലം പാലിക്കണമെന്നും കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഒരു കുടുംബത്തിൽ നിന്നും ഒരാളെന്ന രൂപത്തിൽ ഒറ്റക്കുള്ള ഷോപ്പിംഗ് മാത്രം അനുവദിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.കൂട്ടമായി ഷോപ്പിംഗ് നടത്താൻ അനുവദിക്കുന്നതല്ല.മാസ്കും ഗ്ലൗസും എല്ലാവർക്കും നിർബന്ധമാക്കിയിട്ടുണ്ട്

error: Content is protected !!