അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 283 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു  #BREAKINGNEWS

യുഎഇ യിൽ ഇന്ന് 283 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഏഷ്യൻ പൗരന്റെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടായിരുന്നതായും അധികൃതർ പറഞ്ഞു. 

ഇതോടെ യുഎഇ യിൽവൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2359 ആയി.

ഇന്നത്തെ കണക്കനുസരിച്ച് 19പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 186 ആയി.

ഇന്ന് സ്ഥിരീകരിച്ച മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 12 പേർ മരണപ്പെട്ടിട്ടുണ്ട്

error: Content is protected !!