അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.25 കോടി രൂപ നല്‍കി അജിത്ത്.

കൊറോണ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി 1.25 കോടി രൂപ നല്‍കി അജിത്ത്.രാജ്യത്ത് ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംഭാവനകള്‍ ക്ഷണിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ഒന്നേകാൽക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്.
സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കി.

error: Content is protected !!