fbpx
അന്തർദേശീയം

ചൈനയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു;ട്രെ​യി​ൻ, റോ​ഡ്, വ്യോമ ഗ​താ​ഗ​ത​ങ്ങ​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു

ഹൂ​ബൈ: വു​ഹാ​നിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആഗോളതലത്തിൽ വ്യാ​പിച്ചു കൊണ്ടിരി​ക്കു​ന്ന കോവിഡ് 19 ​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​ണ് ചൈ​ന​യി​ലെ വു​ഹാ​ൻ .ഇവിടെ 11 ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ന്ന ലോ​ക്ടൗനാണ് പി​ൻ​വ​ലിച്ചത് .തുടർന്ന് ട്രെ​യി​ൻ, റോ​ഡ്, ആഭ്യന്തര വ്യോമ ഗ​താ​ഗ​ത​ങ്ങ​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു. രോ​ഗം ഇ​ല്ലാ​ത്ത​വ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​രോ​ഗ്യ​കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വു​ഹാ​ൻ വി​ട്ടു​പോ​കാ​ൻ സാ​ധി​ക്കും.

പുതുവർഷത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ വ്യാപനം തടയുന്നതിനായി ജ​നു​വ​രി അ​വ​സാ​ന ആ​ഴ്ച മു​ത​ൽ മൂ​ന്നു മാ​സ​ത്തോ​ളം ചൈനയിൽ പൂർണമായും ലോ​ക്ഡൗൺ ആയിരുന്നു .81,740 പേരിൽ വ്യാപിച്ച കോവിഡ് 3300 പേരുടെ ജീവൻ കവർന്നെടുത്തു .നിലവിൽ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഗണ്യമായ കുറവുണ്ട് .ഇതിനെ തുടർന്നാണ് വു​ഹാനിൽ നിയന്ത്രണങ്ങൾ പിൻവലിക്കു​ന്ന​ത്.

error: Content is protected !!