അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് ബാ​ധി​ച്ച് അ​മേ​രി​ക്കയിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ കോവിഡ് ബാ​ധി​ച്ച് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.ബ്രാം ​ക​ഞ്ചി​ബോ​ട്‌​ല​യാ​ണ് (66) മ​രി​ച്ച​ത്. ഒ​മ്പ​തു ദി​വ​സ​ത്തോളം കോവിഡ് ബാധിതനായി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇദ്ദേഹം തി​ങ്ക​ളാ​ഴ്ച രാ​ത്രിയോടെ ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ വെച്ച് മരണപ്പെടുകയായിരുന്നു .

നി​ര​വ​ധി ഇ​ന്ത്യ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ബോ​ട്‌​ല 1992 ൽ ​ആ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. യു​ണൈ​റ്റ​ഡ് ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഇദ്ദേഹം മെ​ർ​ജ​ർ മാ​ർ​ക്ക​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

error: Content is protected !!