fbpx
അബൂദാബി ദുബായ് യാത്ര

ഇന്ത്യയുടെ അനുമതി ലഭിച്ചില്ല ; യുഎഇയില്‍ നിന്ന് ഫ്ലൈ ദുബായ് സർവീസ് ഉടൻ ഉണ്ടാകില്ല

ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി. എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്ലൈ ദുബായ് തീരുമാനം മരവിപ്പിച്ചു.

error: Content is protected !!