fbpx
ഇന്ത്യ കേരളം

കോവിഡ് 19: ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഈ മാസം അഞ്ചിനാണ് കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചത്. മാതാപിതാക്കൾ കുടിയേറ്റ തൊഴിലാളികളാണ്. വൈറസ് ബാധയെതുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഇതോടെ കോവിഡ് ബാധയെത്തുടർന്ന് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

error: Content is protected !!