ഇന്ത്യ

അമേരിക്കയിലേക്ക് പ്രതിരോധ മരുന്ന് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രതിരോധന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുജറാത്തിലെ മൂന്ന് കമ്പനികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.

ഒരു കോടി മരുന്നുകള്‍ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി നടത്തുകയെന്നും അദ്ദേഹം ഒരു സ്വകാര്യ റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

” ഗുജറാത്ത് ഇപ്പോള്‍ ലോകത്തിന് മുന്‍പില്‍ തിളങ്ങുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അതിന് അനുമതി നല്‍കിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്”, എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.

യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകളുടെ നിര്‍മാണം ഗുജറാത്ത് അടിസ്ഥാനമായുള്ള കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും നമ്മുടെ ആവശ്യത്തിനായി ഒരു കോടി മരുന്നുകള്‍ ഇവിടെ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!