അന്തർദേശീയം ഇന്ത്യ

കോവിഡ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കറുത്തവരെയെന്ന് ട്രംപ്

രാജ്യത്ത് കോവിഡ് വൈറസ് ബാധ ഭീകരമായി തുടരുന്നതിനിടയിലും  വംശീയ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തിനെയാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.ആഫ്രിക്കന്‍ അമേരിക്കന്‍ ജനങ്ങള്‍ക്കിടയിലെ രോഗബാധ ഒട്ടും ആനുപാതികമല്ലെന്നും കറുത്തവര്‍ക്കിടയില്‍ രോഗബാധ കൂടിയത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും, വംശം തിരിച്ചുള്ള വൈറസ് ബാധിതരുടെ കണക്കുകൾ ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.വൈറ്റ് ഹൗസില്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം.

error: Content is protected !!