ആരോഗ്യം ദുബായ്

ദുബായില്‍ ആമര്‍ സെന്ററുകള്‍ തുറക്കുന്നത് ഏപ്രില്‍ 18 വരെ നീട്ടി.

ദുബായിലെ വീസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 18 വരെ നീട്ടിയെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

പൊതുജന ആരോഗ്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ മാസം 25 മുതലാണ് സേവന കേന്ദ്രങ്ങൾ അടച്ചത്.ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ് എമിഗ്രേഷൻ അതോറിറ്റി മുൻപ് ദുബായിലെ താമസക്കാരെ അറിയിച്ചിരുന്നത്. ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്.

അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.

error: Content is protected !!