അന്തർദേശീയം ഇന്ത്യ കേരളം ദേശീയം

കോവിഡ് വ്യാപനം : ഇന്ത്യക്ക് 1.9 ലക്ഷം പി. പി. ഇ കിറ്റുകൾ നൽകി ചൈന 

കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് 1.9 ലക്ഷം  പി.പി.ഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ വിതരണം ചെയ്ത് ചൈന. രാജ്യത്ത് പി പി ഇ കിറ്റുകളുടെ അഭാവം ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് ചൈനയുടെ സഹായം. നിലവിൽ 3.87 ലക്ഷം പി.പി.ഇ കിറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, കർണാടക, കേരളം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ കൂടുതൽ കിറ്റുകളും എൻ 95 മാസ്കുകളും എത്തിക്കുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!