അബൂദാബി ദുബായ്

കോവിഡ് 19 മുൻകരുതലുകൾ നടപടികളെ പരിഹസിക്കുന്നവർ പിടിക്കപ്പെട്ടാൽ അവരുടെ വിവരങ്ങളും ഫോട്ടോസും ദുബായ് പോലീസ് പുറത്തു വിടും ; ഇവർക്കെതിരെ കനത്ത നിയമനടപടികൾ സ്വീകരിക്കും

ഈ ആഴ്ച മുതൽ, ദുബായ് പോലീസ് ‘സ്റ്റേ ഹോം, സ്റ്റേ സേഫ്’ കാംപെയിനെ പരിഹസിക്കുന്ന പൗരന്മാരെയും താമസക്കാരെയും സമൂഹമാധ്യമങ്ങളിലൂടെയും ദുബായ് പോലീസ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും പേരും വിവരങ്ങളും കൊടുക്കുകയും നാണം കെടുത്തുകയും ചെയ്യും.

വ്യക്തികളുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ദുബായ് പൊലീസിലെ സിഐഡിയുടെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ ഹജേരി പറഞ്ഞു.

സ്റ്റേ ഹോം, സ്റ്റേ സേഫ്’ കാംപെയിനെയും കുറിച്ച് സർക്കാരിന്റെയും മാധ്യമങ്ങളുടെയും അഭ്യർത്ഥനകൾ പാലിക്കാത്ത നിരവധി നിരുത്തരവാദപരമായ വ്യക്തികളെ ഞങൾ കണ്ടിരുന്നെന്നും, ഇത്തരക്കാരെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഞങ്ങളുടെ നേതൃത്വത്തിന്റെ പിന്തുണയോടെ ദുബായ് പോലീസ് ഈ ആഴ്ച മുതൽ മാധ്യമങ്ങളിൽ മുഖം മങ്ങിക്കാതെ തന്നെ അവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കും. അദ്ദേഹം വ്യക്തമാക്കി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഓൺലൈനിൽ എഡിറ്റുചെയ്ത ക്ലിപ്പിലൂടെ അപമാനിച്ചതിന് ദുബായ് പോലീസ് അടുത്തിടെ ഒരു ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി ഇയാളെ യോഗ്യതയുള്ള അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

error: Content is protected !!