അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 300 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

യുഎഇയിൽ ഇന്ന് 300 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 2659 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 53 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 239 ആയി.

2020 ഏപ്രിൽ 7 ചൊവ്വാഴ്ച വരെ യു എ ഇയിലുടനീളം 593, 095 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

 

error: Content is protected !!