ഇന്ത്യ കേരളം

കോവിഡ് വ്യാപനം ; ധാരാവി അടച്ചിടാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു

കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഒരാഴ്ച മുമ്പാണ് ധാരാവിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാള്‍കൂടി രോഗം ബാധിച്ച് മരിച്ചു. ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

error: Content is protected !!