അബൂദാബി ദുബായ്

മറ്റ്​ എമിറേറ്റുകളിലേക്ക് ദുബായ് വഴി അഞ്ച്​ റോഡുകളിലൂടെ പോകാം

ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദുബായിൽ 24 മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​ടെ, മ​റ്റു എ​മി​റേ​റ്റു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ മു​ട​ങ്ങി​പ്പോ​യ​വ​ർ​ക്ക് പ​രി​ഹാ​ര​മാ​ർ​ഗം തെ​ളി​യു​ന്നു. ദുബായ് വ​ഴി അ​ബൂ​ദ​ബി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡും മ​റ്റ് നാ​ലു പ്ര​ധാ​ന റോ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാ​​മെ​ന്ന് ദു​ബൈ പൊ​ലീ​സ് അ​റി​യി​ച്ചു.സ​മ്പൂ​ർ​ണ യാ​ത്ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി 24 മ​ണിക്കൂ​റും അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി ന​ട​ക്കു​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​ക​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച റ​ഡാ​റു​ക​ൾ, കാ​മ​റ​ക​ൾ എ​ന്നി​വ ദുബായ് അ​ഞ്ചു ഹൈ​വേ​ക​ളി​ൽ സ​ജീ​വ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ശൈ​ഖ് സാ​യിദ്, എ​മി​റേ​റ്റ്സ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്, ദുബായ് -​അ​ൽ​ഐ​ൻ, ​ദുബായ് ഹ​ത്ത റോ​ഡു​ക​ൾ വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദുബായ് വ​ഴി മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യും. റോ​ഡു​ക​ളി​ലെ റ​ഡാ​റു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​മെ​ങ്കി​ലും വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​നം തു​ട​രും.

error: Content is protected !!