fbpx
അന്തർദേശീയം

ഇറാന്‍ ആവശ്യപ്പെട്ട ധനസഹായം തടയാന്‍ യു.എസ് ശ്രമം; അമേരിക്ക മെഡിക്കല്‍ തീവ്രവാദം നടത്തുകയാണെന്നു ഇറാന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക. മെഡിക്കല്‍ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാന്‍ വിദേശരാജ്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കുമെന്നാണ് യു.എസ് ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ഐ.എം.എഫിനോട് ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ലെങ്കില്‍ കുറ്റകരമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.
നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യണ്‍ ഡോളര്‍ നല്‍കുന്നതും അമേരിക്ക തടസ്സപ്പെടുത്തിയിരുന്നു.

error: Content is protected !!